Share this Article
പാക്കിസ്ഥാനില്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു
Blast in Pakistan

പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലാണ് സ്‌ഫോടനം. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ബുക്കിംഗ് ഓഫീസിലാണ് സ്ഫോടനമുണ്ടായത്. പെഷവാറിലേക്ക് പോകേണ്ട ജാഫര്‍ എക്സ്പ്രസ് എത്തുന്നതിന് മുന്‍പായിരുന്നു  സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories