Share this Article
നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം; ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; അന്വേഷണം
വെബ് ടീം
posted on 07-08-2023
1 min read
BODY OF YOUTH FOUND INSIDE THE CAR AT ANKAMALY

കൊച്ചി: അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു.

രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാര്‍ ഇവിടെയുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോള്‍ കാറിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. 

മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കാറിനകത്തും രക്തം കണ്ടെത്തിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories