പുഷ്പ 2 സിനിമ റിലീസിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേരെ ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്തു. സന്ധ്യ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരാണ് അറസ്റ്റിലായത്.
ഹൈദരാബാദ് പൊലീസാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റിലീസിനിടെ പൊലീസും ഫാന്‍സും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ മരിച്ചിരുന്നു.
സന്ധ്യ തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയ രേവതിയായിരുന്നു തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേറ്റിരുന്നു.