Share this Article
ഗാസ പൂര്‍ണമായി വളഞ്ഞെന്ന് ഇസ്രയേല്‍; കാലുകുത്തിയാൽ സൈനികരെ കറുത്ത ബാഗുകളില്‍ തിരിച്ചയക്കുമെന്ന് ഹമാസ്
വെബ് ടീം
posted on 02-11-2023
1 min read
gaza war israel claim

ജെറുസലേം: ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞെന്ന അവകാശവാദവുമായി ഇസ്രയേല്‍. ഇസ്രയേല്‍ സൈനികർ ഗാസയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കഴിഞ്ഞെന്നും  വെടിനിര്‍ത്തല്‍ വിഷയം നിലവില്‍ പരിഗണനയിലില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇസ്രയേലിന്‍റെ ഇപ്പോഴത്തെ നടപടികള്‍.

അതേസമയം, ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം ഇസ്രയേല്‍ സൈന്യം അറിയിച്ചതിനെക്കാള്‍ വളരെ കൂടുതലാണെന്ന് ഹമാസ് സായുധവിഭാഗം വക്താവ് അബു ഉബൈദ പറഞ്ഞു. നിങ്ങളുടെ സൈനികര്‍ കറുത്തബാഗുകളിലായി തിരിച്ചുമെന്നും അദ്ദേഹം വ്യാഴാഴ്ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ ഇസ്രയേലിന് മുന്നറിയിപ്പു നൽകി.

അതേസമയം, വടക്കന്‍ ഗാസയില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റ നൂറുകണക്കിന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ റാഫ അതിര്‍ത്തിവഴി ഈജിപ്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. 21 പാലസ്തീനികളും 72 കുട്ടികളും ഉള്‍പ്പെടെ 344 വിദേശപൗരന്മാരും അതിര്‍ത്തികടന്ന് എത്തിയതായി ഈജിപ്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories