Share this Article
ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം
A terrorist attack on a bus carrying pilgrims in Jammu and Kashmir

ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം. വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. 

കാശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. ശിവ്ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ വെടിവെപ്പില്‍ ബസിന്റെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു.

സുരക്ഷാ സേനയും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. രജൗരി, പുഞ്ച്, റിയാസ് മേഖലകളില്‍ ഒളിച്ചിരിക്കുന്ന ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യവും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ഭീകരാക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവര്‍ രംഗത്തെത്തി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories