തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടി, മുണ്ടകൈ-ചൂരൽമല പ്രദേശത്തെ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി വയനാട് ജനതയെ നെഞ്ചോട് ചേർത്ത് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേബിൾ ടിവി ഓപ്പറേറ്റർസ് അസോസിയേഷൻ 25 ലക്ഷം രൂപ നൽകി.
എറണാകുളത്ത് ചേർന്ന സിഒഎ സംസ്ഥാന കമ്മിറ്റി യോഗ തീരുമാന പ്രകാരം ആദ്യ ഗഡു 25 ലക്ഷം രൂപ സിഒഎ സംരംഭമായ കെസിസിഎൽ വിഹിതം മുഖ്യമന്ത്രിക്ക് കൈമാറി.ബാക്കി 75 ലക്ഷം രൂപ ഓപ്പറേറ്റർമാരുടെ കൂടി സഹകരണത്തോടെ വയനാട്ടിൽ സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസ നിർമ്മാണ പദ്ധതിയിലേക്ക് നൽകും.യോഗത്തിൽ സിഒഎ പ്രസിഡണ്ട് പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ചു.
നേരത്തെ ദുരന്ത ബാധിത പ്രദേശങ്ങളിൽ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള കേരളവിഷൻ പ്രവർത്തകർ അവിടെ സൗജന്യ ഇന്റർനെറ്റ് സേവനവും ഏർപ്പെടുത്തിയിരുന്നു.