Share this Article
മുസ്‌ലിം ലീഗ് 40 കോടിയോളം വയനാടിനായി സ്വരൂപിച്ചു: ക്രൗഡ് ഫണ്ടിങ്ങിൽ കൈകോർത്തത് 2 ലക്ഷം പേർ
Muslim League

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈയ്യുടെയും ചൂരല്‍മലയുടെയും കോഴിക്കോട് വിലങ്ങാടിന്റെയും പുനരധിവാസത്തിനായി 40 കോടി രൂപയോളം സമാഹരിച്ച് മുസ്ലിം ലീഗ്.

പ്രത്യേക ആപ്പ് വഴി ജനകീയ ഫണ്ട് സമാഹരണത്തിലൂടെ കണ്ടെത്തിയ 36.08 കോടി രൂപ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മറ്റൊരു മാതൃക കൂടി മുസ്ലിം ലീഗ് തീര്‍ക്കുന്നത്.

സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories