Share this Article
മുൻ മന്ത്രി പി.സിറിയക് ജോൺ അന്തരിച്ചു
വെബ് ടീം
posted on 30-11-2023
1 min read
former minister P Syriac john passes away

കോഴിക്കോട്: മുൻ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.സിറിയക് ജോൺ അന്തരിച്ചു. കോഴിക്കോടായിരുന്നു അന്ത്യം. 

കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് (ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും,  തിരുവമ്പാടിയിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തിരുന്നു. 

സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക് ജോൺ, താമരശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,  കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെപിസിസി, കെപിസിസി എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.

രാവിലെ 10.30 ന് കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം.വൈകിട്ട് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories