Share this Article
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
Supreme Court

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപീംകോടതി കോടതി നിരസിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുമെന്നും കേസുമായി മുന്നോട്ട് പോകാന്‍ പലര്‍ക്കും താല്‍പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സജിമോന്‍ കോടതിയെ സമീപിച്ചത്. അതിജീവിതതരുടെ സ്വാകാര്യത സംരക്ഷിച്ച് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ കോടതി മൂന്നാഴ്ച കഴിഞ്ഞ് വാദം കേള്‍ക്കും



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories