അനധികൃത സ്വത്തു സമ്പാദന കേസില്‍ നടനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്‍ അറസ്റ്റിലായ വാര്‍ത്തയില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തെന്നാരോപിച്ച് നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി നിയമനടപടിക്കൊരുങ്ങുന്നു. പ്രമുഖ മാധ്യമത്തിന്റെ മലപ്പുറം എഡിഷനിലായിരുന്നു വാര്‍ത്ത.
ഇതോടെ സംഭവത്തില്‍ പ്രതികരിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ സന്ദേശവുമായി മണികണ്ഠന്‍ എത്തുകയായിരുന്നു. ഈ മാധ്യമത്തിന് അറിയാത്ത ഒരാളാണോ താനെന്ന് സംശയിക്കുന്നുവെന്നും ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചെന്നും മണികണ്ഠന്‍ പറയുന്നു. അവസരങ്ങള്‍ നഷ്ടപ്പെടാന്‍ വാര്‍ത്ത കാരണമാകുമെന്നും പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മണികണ്ഠന്‍ വ്യക്തമാക്കി.