മഹാരാഷ്ട്രയില്‍ ട്രക്ക് കടയിലേക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു . ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. മുംബൈ-ആഗ്ര ദേശീയപാതയിലാണ് അപകടമുണ്ടായത്. ട്രക്കിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം.
നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളില്‍ ഇടിച്ചു.
നിയന്ത്രണം വിട്ട ട്രക്ക് പിന്നിലുണ്ടായിരുന്ന രണ്ട് ബൈക്കുകളിലും ഒരു കാറിലും ഒരു കണ്ടെയിനറിലും ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹൈവേയിലെ ബസ്റ്റ് സ്റ്റോപ്പിന് സമീപമുള്ള കടയിലേക്കും ഇടിച്ചുകയറിയതോടെയാണ് മരണസംഖ്യ വര്‍ധിച്ചത്. ധൂലെയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഷിര്‍പുരിലെയും ധൂലെയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.