Share this Article
കമലാഹാരിസിനും ബൈഡനുമുള്ള ആദരമായി മാലിന്യം കയറ്റിയ ട്രക്ക് ഓടിച്ച് ഡൊണാള്‍ഡ് ട്രംപ്
Donald Trump drives garbage truck

തെരഞ്ഞെടുപ്പിനിടെയിലെ വാ വിട്ട പ്രയോഗങ്ങള്‍ക്ക് അമേരിക്കക്കാരും പിന്നിലല്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാരെ മാലിന്യം എന്നു വിളിച്ചത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പുലിവാലായി. വീണു കിട്ടിയ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഡൊണാള്‍ഡ് ട്രംപ്.

മാലിന്യം കയറ്റിയ ട്രക്ക് ഓടിച്ചായിരുന്നു ട്രംപിന്റെ പ്രചാരണം. എതിരാളി കമലാഹാരിസിനും പ്രസിഡന്റ് ബൈഡനുമുള്ള ആദരമാണിതെന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ  ട്രക്കോടിക്കല്‍. ട്രക്കിന്റെ ക്യാബിനിലിരുന്ന് ട്രംപ് മാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കി.

കഴിഞ്ഞ ആഴ്ച പ്യൂര്‍ട്ടോറിക്കയെ ഒഴുകുന്ന മാലിന്യദ്വീപ് എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇത് റിപ്പബ്‌ളിക്കന്‍മാര്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായി. അനിതിടെയാണ് ബൈഡന്റെ വിവാദ പരാമര്‍ശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories