മഴക്കാലമായാല്‍ തൊടിയിലിറങ്ങുന്നതുപോലെ രസകരമാണ് കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ കയറുന്നതും. അവധി ആവശ്യപ്പെട്ടുള്ള കുട്ടികളുടെ നിഷ്ങ്കളങ്കമായ ചോദ്യങ്ങളും രസകരമായ കമന്റുകളുമാണ് ഫെയസ്ബുക്കില്‍ നിറയുന്നത്.
സാറെ നാളെ ലീവുണ്ടോ?......നല്ല മഴയാണ്, നിങ്ങള്‍ ഒരു വലിയ മനസിനുടമയാണ്... താങ്കളുടെ ഒരു യെസ്... അത് ചരിത്രമാവും... ഇങ്ങനെ പോകുന്നു ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴിലെ കമന്റ് ബോക്‌സുകള്‍. കാര്യം അല്പം ഗൗരവമുള്ളതാണെങ്കിലും കമന്റെ് ബോക്‌സ് കണ്ടാല്‍ പിന്നെ ചിരിയടക്കാനാവില്ല.
കോഴിക്കോടിനും വയനാടിനും അവധി പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാത്തതിലും അല്പമൊന്നുമായിരുന്നില്ല കണ്ണൂരുകാരുടെ നിരാശ, അയലോക്കക്കാര്‍ക്കെല്ലാം അവധിയാണ് സാറെ, ഞങ്ങളേം കൂടി പരിഗണിക്കോ?....ഇങ്ങനെ നീളുന്നു ഫെയ്‌സ്ബുക്കിലെ രസഗുള കമന്റുകള്‍.
കുട്ടികളെ പോലെ തന്ന് രക്ഷിതാക്കളുടെ ആവലാതിയും ചെറുതൊന്നുമല്ല. ഇങ്ങനെ നഷ്ടപ്പെട്ടു പോകുന്ന പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് പകരം ഒഴിവു ദിവസങ്ങളില്‍ ക്ലാസ്സെടുക്കണമെന്ന കമന്റിന് വന്ന റിയാക്ഷനുകള്‍ കുറച്ചൊന്നുമല്ല. രക്ഷിതാക്കളെന്ന വ്യാജേനെ അവധി ആവശ്യപ്പെടുന്നത് അധ്യാപകരാണോ എന്നതാണ് ചില വിരുതമ്മാര്‍ക്ക് സംശയം.
കളക്ടറെ സ്ഥലമാറ്റിയതില്‍ നിരാശ പ്രകടിപ്പിച്ചത് വെറുതെയൊന്നുമല്ല, സ്‌കൂൡന് അവധി പ്രഖ്യാപിക്കാന്‍ ആരുണ്ടെന്നതായിരുന്നു സങ്കടം. കളക്ടര്‍ക്ക് ഓണ്‍ലൈന്‍ കാര്‍ഡ് നിര്‍മ്മിച്ച് നല്‍കുന്നവരെ പ്രശംസിക്കാനും ചിലര്‍ മറന്നില്ല. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ എടുക്കുന്ന സമയമാണ് അവധി പ്രഖ്യാപിക്കാന്‍ വൈകുന്നതിന് കാരണമാകുന്നതെന്നാണ് മറ്റൊരു വിഭാഗം.
കോഴിക്കോട്ടെ കുട്ട്യേള് വാട്ടര്‍ പ്രൂഫ് അല്ലായെന്ന് ഈ കൊല്ലം എങ്കിലും മനസ്സിലാക്കിയല്ലോ? കഴിഞ്ഞവര്‍ഷത്തെ കലിപ്പടക്കാനും മറന്നില്ല. ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കണ്ണൂരിലെ കളക്ടര്‍ അവധിയും പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പിന്നത്തെ പുകില്‍ പറയേണ്ടല്ലോ? കോളേജ് കുട്ടികള്‍ വാട്ടര്‍ പ്രൂഫല്ലന്നും ,കടത്തു തോണിയുണ്ടോയെന്നുമായി രസകരമായ ചെറിയ ചെറിയ പ്രതിഷേധങ്ങളും.
ഏതായാലും അവധി പ്രഖ്യാപിച്ചോ എന്നറിയാനാണെങ്കിലും കുട്ടികള്‍ വാര്‍ത്ത കാണുന്നുണ്ടല്ലോ..കള്ക്ടര്‍ മച്ചുവിന് നന്ദി പറയാനും ആരും മറന്നില്ല. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അവധി പ്രഖ്യപിക്കുന്നത് സുരക്ഷിതമായി വീട്ടിലിരിക്കാനാണ് എന്നത് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്.