Share this Article
ഇന്ന് പുഴയില്‍ തെരച്ചില്‍ ഇല്ല; അര്‍ജ്ജുനെ കാണാതായിട്ട് രണ്ടാഴ്ച
There is no search in the river today; Arjun has been missing for two weeks

കോഴിക്കോട് സ്വദേശി അര്‍ജ്ജുനെ കര്‍ണാടകയിലെ ഷീരുരിലുണ്ടായ  മണ്ണിടിച്ചിലില്‍ കാണാതായിട്ട് പതിനാല് ദിവസം. ഗംഗാവാലി പുഴയില്‍ ശക്തമായ കുത്തൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ ഇന്ന് പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ഉണ്ടാകില്ല.

അതേസമയം പുഴയില്‍ രൂപപ്പെട്ട മണ്‍കൂന നീക്കുന്നതിനായി തൃശ്ശൂരില്‍ നിന്ന് ഡ്രജര്‍ എത്തിച്ചേക്കും. ഇതിന് മുന്നോടിയായി തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്ന് ഷിരൂരിലെത്തി സ്ഥിതി വിലയിരുത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories