തൃശൂര്‍: പതിനഞ്ചുകാരിക്കും ആണ്‍സുഹൃത്തിനും കള്ള് നല്‍കിയതിന് എക്‌സൈസ് കമ്മീഷണര്‍ ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.
ഈ മാസം 2ന് തമ്പാന്‍കടവു കള്ളുഷാപ്പിലായിരുന്നു സംഭവം. വൈകീട്ട് ബീച്ച് കാണാനെത്തിയ നന്തിക്കര സ്വദേശികളായ പതിനഞ്ചുകാരിയും ആണ്‍സുഹൃത്തും ഷാപ്പില്‍ കയറി മദ്യപിച്ചു. ലഹരിയില്‍ സ്‌നേഹതീരം ബീച്ചില്‍ കറങ്ങി നടക്കുന്നതിനിടെ പൊലീസ് തടഞ്ഞുനിര്‍ത്തി വിവരം തിരക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ 3ന് ആണ്‍ സുഹൃത്തിനെയും ഷാപ്പ് മാനേജരെയും അറസ്റ്റ് ചെയ്തു.
റിമാന്‍ഡിലായിരുന്ന ഇവര്‍ ഒരാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകള്‍ക്കും എക്‌സൈസ് നോട്ടീസ് നല്‍കി. സംഭവം.
കള്ള് വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആണ്.