കേന്ദ്രമന്ത്രി വി മുരളീധരൻ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്.ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുരേന്ദ്രൻ മാറുമെന്നാണ് സൂചന.സംസ്ഥാന ബിജെപിയിൽ മാറ്റം ഉണ്ടാകുമെന്നാണ് അഭ്യൂഹം. പ്രഖ്യാപനം ഇന്ന് ഉണ്ടാകും.കെ സുരേന്ദ്രൻ ദേശീയ നിർവഹക സമിതിയിലേക്കെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കേരളം, കർണാടക, ജമ്മു കശ്മീർ, മധ്യപ്രദേശ്, മിസോറാം, ചത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരെയും ഇന്ന് പ്രഖ്യാപിച്ചേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 4 സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന തരത്തിൽ പാർട്ടിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വി.മുരളീധരൻ സംസ്ഥാന അധ്യക്ഷനായാൽ നടൻ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്ന പ്രചാരണവുമുണ്ട്.
കേരളത്തിലെ ജയസാധ്യതയുള്ള സ്ഥാനാർഥി ആയാണ് ബിജെപി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ കാണുന്നത്. മന്ത്രിയാക്കിയ ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ കളം പിടിക്കാനുള്ള ശക്തമായ നീക്കമാണ് ബിജെപി ഇതിലൂടെ നടത്തുന്നത്.