പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ പരോക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യോഹാനോൻ മാർ മിലിത്തോസ് ആണ് വിമർശനവുമായി രംഗത്തെത്തിയത്.
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു.ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ എന്ന് ചോദിച്ചായിരുന്നു മാർ മിലിത്തോസിന്റെ വിമർശനം. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു മെത്രാപ്പോലീത്തയുടെ പ്രതികരണം.
പാലക്കാട് തത്തമംഗലം സ്കൂളിലെ പുൽക്കൂട് ആക്രമിച്ച സംഭവത്തിന്റെയും, നല്ലേപ്പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിന്റെയും പശ്ചാത്തലത്തിൽ ആണ് വിമർശനം.