Share this Article
ജമ്മു കശ്മീരില്‍ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞു; 36 മരണം; പ്രധാനമന്ത്രി അനുശോചിച്ചു
വെബ് ടീം
posted on 14-11-2023
1 min read
38 DEAD AS BUS FALLS IN TO GORGE

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 36 പേര്‍ മരിച്ചു. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയുള്ള മലയിടുക്കിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കിഷ്ത്വാറില്‍നിന്നു ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories