ഇന്ത്യയുടെ സൈനികക്കരുത്തിന് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ റഫാല്‍ പോര്‍ വിമാനങ്ങള്‍ എത്തിയേക്കും. 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനായി ഇന്ത്യ തയ്യാറെടുക്കുന്നു. ഈ ആഴ്ച്ച പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ആയുധ ഇടപാടിനെ പറ്റി പ്രഖ്യാപനമുണ്ടായേക്കും.