Share this Article
image
മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു;മണ്ണെണ്ണ നല്‍കുക ഒരു പഞ്ചായത്തില്‍ 2 റേഷന്‍ കടയില്‍ മാത്രം
Kerosene supply is restricted; provide kerosene only in 2 ration shops per panchayat

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്താൻ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ഉത്തരവ്. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ നിന്ന് മാത്രമേ ഇനി മണ്ണെണ്ണ വിതരണം ചെയ്യൂ. റേഷൻ കടകളെ നശിപ്പിക്കാനുള്ള തീരുമാനമാണ് ഇതെന്ന് റേഷൻ വ്യാപരികൾ ആരോപിച്ചു. വിതരണം ഏറ്റെടുക്കില്ലെന്നും റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതി വ്യക്തമാക്കി.

സംസ്ഥാനം മണ്ണെണ്ണ വിതരണത്തിൽ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതത്തിൽ വരുത്തിയ കുറവ് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രമായിരിക്കും ഇനി മുതൽ മണ്ണെണ്ണ വിതരണം ചെയ്യുക.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. റേഷൻ വിതരണത്തെ ആകെ തകർക്കുന്നതാണ് ഉത്തരവെന്നാണ് റേഷൻ വ്യാപാരികൾ ആരോപിക്കുന്നത്. ഉത്തരവ് റേഷൻ വ്യാപാരികളിൽ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പുതിയ നീക്കം റേഷൻ വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക വ്യാപാരികൾ പങ്കുവയ്ക്കുന്നു.

ഒരു പഞ്ചായത്തിലെ രണ്ട് കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ മറ്റ് റേഷൻ കടകളിൽ പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് വ്യാപാരികൾ പങ്കുവെക്കുന്ന ആശങ്ക. ഈ തീരുമാനം നടപ്പിലാക്കാൻ കഴിയില്ല എന്നതാണ് വ്യാപാരികളുടെ നിലപാട്

. നിലവിലെ ഉത്തരവ് അനുസരിച്ച് മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ - പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽനിന്ന് വാങ്ങാം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതി വ്യക്തമാക്കി.

വ്യാപാരികളുമായി കൂടിയാലോചിച്ച് മറ്റ് മാർഗങ്ങൾ സർക്കാർ കണ്ടെത്തണമെന്നും വ്യാപരികൾ ആവശ്യപ്പെടുകയാണ്. എഐടിയുസിയും സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 


  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories