യു.എസില്‍ നാശം വിതച്ച് ഹെലന്‍ ചുഴലിക്കാറ്റ്. ഫ്‌ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കാരലിന, സൗത്ത് കാരലിന എന്നിവിടങ്ങളിലായി 45 പേര്‍ മരിച്ചു. വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതോടെ 40 ലക്ഷത്തിലധികം പേര്‍ ഇരുട്ടിലായി.
800 വിമാനസര്‍വീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കം രൂക്ഷമാകുന്നതിനാല്‍ നോര്‍ത്ത് കാരലിനയില്‍നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡ് മേഖലയിലാണ് മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ ഹെലന്‍ കരതൊട്ടത്.