Share this Article
image
കേരളവിഷന്റെ കാരുണ്യ പദ്ധതിയായ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റിനൊപ്പം കൈകോർത്ത് റോട്ടറി ക്ലബ്ബും
Rotary Club joins hands withente kanmanikku 1st gift, a charity project of Kerala Vision

കേരളവിഷന്റെ കാരുണ്യ പദ്ധതി എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരള വിഷനോടൊപ്പം റോട്ടറി ക്ലബ്ബും കൈകോർത്തു. 

Rotary District 3211ന് വേണ്ടി  ഗവർണർ  സുധി ജബ്ബാറും മുൻ ഗവർണർ സുരേഷ്മാത്യുവും, കേരളവിഷൻ ചാനലിന് വേണ്ടി MD പ്രിജേഷ് അച്ചാണ്ടിയും COA സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹനനും ചേർന്ന് MOU വിൽ ഒപ്പ് വച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  

കേരളവിഷൻ കേരളആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ 88  സർക്കാർ ആശുപത്രികളിൽ ജനിച്ചുവീഴുന്ന 120000 ൽ പരം കുഞ്ഞുങ്ങൾക്കാണ് ആദ്യ സമ്മാനമായി ബേബി കിറ്റ് വിതരണം ചെയ്യുന്നത്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories