ക്രിസ്മസ്, പുതുവത്സര അവധിക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിൽ. ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് എത്തുന്ന ഒട്ടുമിക്ക ട്രെയിനുകളുടെ ടിക്കറ്റ് എല്ലാം ഇതിനോടകം തന്നെ തീർന്നിരിക്കുകയാണ്.അവധിക്കാല സീസൺനായതോടെ ബസ് കമ്പനികളും നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്.
ഈ അവധിക്കാലത്തും ട്രെയിൻ ടിക്കറ്റിന് ക്ഷാമമാണ്. മുംബൈ, ഡൽ ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങ ളിൽ നിന്നു നാട്ടിലേക്ക് 20ന് ശേഷം കൺഫേം ടിക്കറ്റ് കിട്ടാനില്ല. ചെന്നൈ-തിരുവനന്തപുരം മെയിലിൽ സ്ലീപ്പർ വെയ്റ്റ് ലിസ്‌റ്റ് ഈ മാസം 20 മുതൽ 23 വരെ 200ന് മുകളിലെത്തി.
അനന്തപുരി എക്സ‌്പ്രസിൽ 23ന് വെയ്റ്റ് ലിസ്‌റ്റ് 358 മുകളിലാണ്. ബെംഗളൂരുവിൽ നിന്നു തിരു വനന്തപുരത്തേക്ക് 20, 21 തീയതികളിൽ ഐലൻഡ് എക്സ്പ്ര സിലും ടിക്കറ്റില്ല. മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസ്,ഹൈദരാബാ ദിൽ നിന്നു കേരളത്തിലേക്കു പ്രധാനമായും ആശ്രയിക്കുന്ന ശബരി എക്സ്പ്രസ് എന്നിവയിൽ ആഴ്‌ച കളോളം ടിക്കറ്റില്ല. യാത്ര പ്രതിസന്ധി പരിഹരിക്കാൻ അധിക സർവീസും കോച്ചുകളുടെ എണ്ണവും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
ട്രെയിൻ ടിക്കറ്റ് തീർന്നതോടെ ബസ് നിരക്കും കുതിച്ചുയരുകയാണ്.ബെംഗളൂരു-തിരു വനന്തപുരം എസി സ്ലീപ്പർ ബസ് ചാർജ് 3500നും 4399നും ഇടയിലാണ്. ഇതു കുറയണമെ ങ്കിൽ കെഎസ്ആർടിസി കൂടു തൽ വോൾവോ സർവീസുകൾ ആരംഭിക്കണം. എന്നാൽ അതി നുള്ള ബസ് കോർപറേഷന്റെ പക്കലില്ല. കർണാടക ആർടിസി സ്പെഷൽ സർവീസ് ഓടിക്കു മെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ മറുനാടൻ മലയാളികൾ.