Share this Article
കനത്ത മഴ; കർണാടകയിൽ സ്കൂളുകൾക്ക് അവധി
വെബ് ടീം
posted on 04-07-2023
1 min read
Heavy rainfall in Karnataka's Dakshina Kannada districts

കനത്ത മഴയെ തുടർന്ന്   ദക്ഷിണ കർണാടകയിൽ  ജൂലൈ 4 ന് സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. മംഗലാപുരം, മുൽക്കി, ഉള്ളാൽ, മൂഡ്ബിദ്രി, ബണ്ട്വാൾ തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കർണാടകയിലെ മംഗലാപുരം സബ് ഡിവിഷനിൽ കനത്ത മഴ രേഖപ്പെടുത്തിയതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ദക്ഷിണ കർണാടക ഡെപ്യൂട്ടി കമ്മീഷണർ മുലൈ മുഗിലൻ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളിലും തടാകങ്ങളുടെ കരയിലും ബീച്ചുകളിലും കുട്ടികളെ ഇറങ്ങാൻ അനുവദിക്കരുതെന്ന് അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories