ന്യൂഡൽഹി: എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന തീരുമാനം കോൺഗ്രസ് പിൻവലിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഡൽഹിയിൽ നടന്ന യോഗത്തിനു ശേഷമാണ് തീരുമാനം. ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. തോൽവി സമ്മതിച്ചാണ് കോൺഗ്രസ് എക്സിറ്റ് പോൾ ചർച്ചകളിൽ നിന്നും പിന്മാറിയതെന്നായിരുന്നു ബിജെപി ആരോപണം.
ലോക്സഭാ തെ രഞ്ഞെടുപ്പിൽ ചുരുങ്ങിയത് 295 സീറ്റുകൾ ഇന്ത്യ സഖ്യം നേടുമെന്ന് മല്ലികാർജുൻ ഖർഗെ മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ പാർട്ടികൾ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് 295 സീറ്റ് നേടുമെന്ന വിലയിരുത്തൽ. സർക്കാർ സർവേയല്ല ഇത്.
എൻഡിഎ 235 സീറ്റുകളിൽ കൂടുതൽ നേടില്ലെന്നും ഖർഗെ പറഞ്ഞു. കൗണ്ടിങ്ങ് ദിനത്തിൽ ജാഗ്രത പാലിക്കണമെന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകും. ഇന്ത്യ സഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണ്. ഐക്യത്തോടെ സഖ്യം മുന്നോട്ടുപോകുമെന്നും ഖർഗെ പറഞ്ഞു.