നീറ്റ് പരീക്ഷ ക്രമക്കേടിലെ വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നിലവില്‍ അനിശ്ചിതത്വത്തിലുള്ള നീറ്റ് യുജി കൗണ്‍സിലിംഗിന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധിക്ക് ശേഷമേ തീരുമാനമുണ്ടാവൂ. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ 38 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.