Share this Article
മൂന്നാം നിലയിൽ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
വെബ് ടീം
posted on 24-07-2024
1 min read
woman-was-killed-by-slitting-her-throat

ബംഗളൂരു: കോറമംഗലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ബിഹാർ സ്വദേശി കൃതി കുമാരി (22) ആണ് താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു യുവതി. ബംഗളൂരുവിലെ കോറമംഗലയിലാണ് ദാരുണ സംഭവം നടന്നത്.  ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് സംശയം.

അക്രമി കത്തിയുമായി മൂന്നാം നിലയിലേക്ക് കയറി യുവതിയെ കഴുത്തറുക്കുകയായിരുന്നുവെന്ന്പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് പറഞ്ഞു. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സാറാ ഫാത്തിമ്മക്കൊപ്പം കോറമംഗല പൊലീസ്സും സ്ഥലത്തെത്തി. പരിചയക്കാരാണ് കുറ്റം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories