മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. നിരവധി ലോക നേതാക്കളുടെ സാന്നിദ്യത്തിലാണ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞക്ക് മുമ്പ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ ആദരമര്‍പ്പിക്കും.
നാളെ വൈകീട്ട് ഏഴേകാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മഹാത്മ ഗാന്ധിയുടെ രാജ്ഘട്ടിലെ സ്മാരകത്തില്‍ ആദരമര്‍പ്പിച്ച ശേഷമായിരിക്കും മോദി ചടങ്ങിന് എത്തുക. നരേന്ദ്ര മോദിയുടെ മൂന്നാമുഴത്തിന് സാക്ഷ്യം വഹിക്കാന്‍ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്.
വിദേശ നേതാക്കളെ കൂടാതെ, വിവിധ മതമേലാധ്യക്ഷന്മാര്‍, വ്യാപാരികള്‍, പ്രമുഖ അഭിഭാഷകര്‍, കലാകാരന്മാര്‍, തുടങ്ങിയ പ്രമുഖരെയും പരിപാടിയുടെ ഭാഗമാകും. എണ്ണായിരത്തോളം ആളുകള്‍ എത്തുന്ന വിപുലമായ ചടങ്ങാണ് എന്‍ഡിഎ ഒരുക്കിയിരിക്കുന്നത്.
സത്യ പ്രതിജ്ഞയുടെ ഭാഗമായി ഡല്‍ഹിയിലും രാഷ്ട്രപതി ഭവന്‍ പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി പോലീസും അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരും അടങ്ങുന്ന ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 2500 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ ചടങ്ങ് നക്കുന്ന പ്രത്യേക വേദിക്ക് സമീപം വിന്യസിക്കുമെന്നാണ് വിവരം. കൂടാതെ സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകളും വിന്യസിക്കും.