തിരുവനന്തപുരം:തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീര്‍ ചോദിച്ചു.ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരൻ നായർക്കും അഭിപ്രായമുണ്ട്. പരാമർശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്.
ഒരു ഭാഗത്ത് മത വിശ്വാസം ഭരണഘടന പറയുന്നുണ്ട്.അതുപോലെ ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണം എന്നും ഭരണഘടന പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മത വിശ്വാസത്തെ വൃണപ്പെടുത്തൽ ആകും. പാർട്ടി സെക്രട്ടറി കാര്യങ്ങൾ കൃത്യമായി പറഞ്ഞു.ഒരു വിശ്വാസത്തെയും ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സ്പീക്കറായി മേലേ നിന്ന് താഴോട്ട് വന്ന ഒരാളല്ല താന്‍. വിദ്യാര്‍ഥി, യുവജനരംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നയാളാണ്. എന്റ മതേതരത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ത്യക്കകത്ത് നടത്തുന്ന ഹെയ്റ്റ് ക്യാംപെയ്ന്‍ കേരളത്തിലും നടത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യ ദിവസം ഉമ്മന്‍ ചാണ്ടിക്ക് ആദരമര്‍പ്പിച്ച് സഭ പിരിയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് ഗൗരവമായി പരിഗണിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.