ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു. എട്ട് ദിവസത്തിനിടെ ഡല്‍ഹിയില്‍ മാത്രം മരിച്ചത് നൂറിലധികം പേരാണ്. അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരൂക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ചൂടിന് ശമനമില്ല. ഉഷ്ണ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഡല്‍ഹിയിലാണ്.
നൂറിലധികം പേരാണ് കഴിഞ്ഞ് 8 ദിവസത്തിനിടെ ഡല്‍ഹിയില്‍ മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും ഭവനരഹിതരാണ്. ഉഷ്ണ തരംഗം തുടരുന്നതിനാല്‍ ആശുപത്രികളിലും പൊതു സ്ഥലങ്ങളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
മെയ് 12 മുതലെ ഡല്‍ഹിയിലെ താഹനില 40 ഡിഗ്രിക്ക് മുകളിലാണ്. ഡല്‍ഹിക്ക് പുറമെ ഒഡീഷ്യ, ബീഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്.
ഉഷ്ണ തരംഗത്തില്‍ ഉത്തരേന്ത്യയില്‍ ആകെ മരണം 200 കടന്നു. അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരൂക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടുത്ത ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം നദികളിലെയും റിസര്‍വോയറുകളിലെയും ജലനിരപ്പ് താണത് വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.