Share this Article
ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു
വെബ് ടീം
posted on 16-09-2023
1 min read
Malayali doctor died in Chennai due to typhoid

ചെന്നൈ:ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. ചെന്നൈ തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയാണ്  മരിച്ചത്. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്.

ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. സഹോദരങ്ങൾ: ടിനു, ടിൻസി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories