സ്വര്‍ണക്കടത്ത് കേസില്‍ ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം രണ്ടു പേര്‍ കസ്റ്റംസ് പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ നിന്നും 35 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്‍ണം പിടികൂടി.അതേസമയം ശിവകുമാര്‍ പാര്‍ട്ട് ടൈം സ്റ്റാഫാണെന്നും അറസ്റ്റ് ഞെട്ടിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ശിവകുമാര്‍ പ്രസാദ് കസ്റ്റംസ് പിടിയിലാകുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ ഇന്ത്യന്‍ പൗരനില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റെന്ന് കസ്റ്റംസ് അറിയിച്ചു. എം.പിയുടെ സ്റ്റാഫിനുള്ള പാസും ശിവകുമാറിന്റെ പക്കലുണ്ടായിരുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.
35 ലക്ഷം രൂപ വില വരുന്ന 500 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. സ്വര്‍ണവുമായി എത്തിയ ആളും അറസ്റ്റിലായി. അതേസമയം ശിവകുമാര്‍ തന്റെ മുന്‍ സ്റ്റാഫായിരുന്നുവെന്നും വൃക്ക രോഗിയും 72 കാരനുമായ ശിവകുമാറിനെ സഹതാപത്തിന്റെ പേരില്‍ പാര്‍ട്ട് ടൈം ആയി തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
ശിവകുമാറിനെ ന്യായീകരിക്കുന്നില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും തരൂര്‍ എക്‌സില്‍ കുറച്ചു. അതിനിടെ സംഭവത്തില്‍ തരൂരിനെതിരെ ബിജെപി രംഗത്തെത്തി.സ്വര്‍ണക്കടത്തിലും ഇന്ത്യാസഖ്യനേതാക്കള്‍ പങ്കാളികളെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
സ്വര്‍ണക്കടത്തില്‍ ആദ്യം കേരള മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി അറസ്റ്റിലായി ഇപ്പോള്‍ കോണ്‍ഗ്രസ് എംപി യുടെ സഹായി അറസ്റ്റിലായിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.