Share this Article
കേരളത്തിൽ മഴ ശക്തമായി; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെബ് ടീം
posted on 13-06-2023
1 min read
Cyclone Biporjoy Live | Kerala Monsoon: Yellow alert issued in 5 districts.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അതി ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളില്‍ വ്യാപകമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. 

ചൊവ്വാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകും, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. തിരുവനന്തപുരം പൊഴിയൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 

കോഴിക്കോട് കൂടരഞ്ഞിയില്‍ ഇന്നലെ വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചില്‍ ആശങ്ക പരത്തി. മേഖലയില്‍ മഴ ശക്തമായതോടെ ഉറുമിപ്പുഴയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. അതേസമയം ജൂണ്‍ 16-ഓടെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമാവുകയും തെക്ക്-പടിഞ്ഞാറന്‍ രാജസ്ഥാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതോളെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി വടക്ക്-പടിഞ്ഞാറന്‍ റെയില്‍വേ അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories