തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ജമ്മുകാശ്മീരില്‍ വിവിധയിടങ്ങളില്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്. ബദ്ഗാം, ബന്ദിപൂറ,അനന്ദ്‌നാഗ് എന്നിവടങ്ങളില്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍.
ഇന്നലെ ശ്രീനഗറിലെ ധന്യാറില്‍ ലഷ്‌കര്‍ തൊയ്ബയുടെ കമാന്‍ഡര്‍ ഉസ്മാനെയും അനന്ദ്‌നാഗിലെ ഏറ്റുട്ടലില്‍ രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു. സ്വദേശികള്‍ അല്ലാത്തവര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. കഴിഞ്ഞദിവസം ബഡ്ഗാമില്‍ യുപിയില്‍ നിന്നും രണ്ട് അതിഥിത്തൊഴിലാളികള്‍ക്ക് നേരെയും ഭീകരര്‍ വെടുയുതിര്‍ത്തിരുന്നു.