ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം ഒഴിയുന്നതോടെ സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത സർക്കാർ ഗവർണർ പോരിന് വിരാമം.
മുഖ്യമന്ത്രിക്ക് എതിരെ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ചത് മുതൽ നയ പ്രഖ്യാപനത്തിൽ ഒപ്പിടാതെ വരെ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്താണ്.
അതേസമയം നിലവിൽ ബിഹാർ ഗവർണറായ ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും.