കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതച്ചു.ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ റോഡ് ഗതാഗതം തടസപെടുത്തിയായിരുന്നു മർദനം.ഇന്നലെ വൈകിട്ട് 6.30 യോടെ ആലുവ ബൈപാസ് ദേശീയപാതയുടെ സമാന്തര റോഡിൽ എതിർവശeത്തക്ക് വരികയായിരുന്ന ഓട്ടോ കാറിലുരസി. ഇതെ കുറിച്ച് ചോദിച്ച യുവാക്കളെ ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറടക്കം നാലോളം പേർ ചേർത്ത് ക്രൂരമായി മർദിച്ചു
എലൂക്കര മാലിലകത്തൂട്ട്നസീഫ് 20 സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്.