കെ വിദ്യ വ്യജരേഖ സമര്‍പ്പിച്ച കേസില്‍ അന്വേഷണങ്ങള്‍ക്കായി അഗളി പൊലീസ് ഇന്ന് കാസര്‍ഗോഡ് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒ യുടെ നേതൃത്വത്തിലുളള സംഘം എത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടില്‍ എത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.
വ്യാജ രേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലച്ചററായി വിദ്യ ഒരു വര്‍ഷം ജോലി ചെയ്ത കരിന്തളം ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും പൊലീസ് സംഘം എത്തും. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.അതേസമയം നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.