സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ, പരസ്യ ചിത്രങ്ങൾ എന്നിവയുടെ പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്പന ചെയ്തത്.
ചിത്രകാരനായ സത്യപാൽ ശ്രീധറാണ് ഭാഗ്യക്കുറി ലോഗോ തയാറാക്കിയത്.വകുപ്പിന് വേണ്ടി പിആർഡി എംപാനൽഡ് ഏജൻസിയായ മൂവിംഗ് ക്രാഫ്റ്റാണ് തയ്യാറാക്കിയത്.ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എബ്രഹാം റെൻ എസ് ഐ ആർ എസ്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ സുബൈർ,ജോയിന്റ് ഡയറക്ടർമാരായ മായ എൻ പിള്ളെ, മനോജ് പി എന്നിവർ സംബന്ധിച്ചു.