എഡിഎമ്മിന്റെ മരണത്തില്‍ വ്യക്തമായ അന്വേഷണം നടക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയങ്ങളൊന്നുമില്ലായിരുന്നെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. പാര്‍ട്ടി എന്നും നവീന്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയ്‌ക്കെതിരായ സംഘടനാ നടപടി പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് കണ്ണൂരിലെ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും ഉദയഭാനു പറഞ്ഞു. മലയാസപ്പുഴയിലെ വീട്ടില്‍ നവീന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.