Share this Article
യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചു,സ്വർണ്ണം കൈക്കലാക്കി; റീൽസിലെ 'മീശ' വീണ്ടും പിടിയിൽ
വെബ് ടീം
posted on 24-08-2023
1 min read
meesha vineeth instagram reels fame again arrested for attacking woman

തിരുവനന്തപുരം: പീഡനക്കേസിലും കവര്‍ച്ചാക്കേസിലും നേരത്തെ  പൊലീസിന്റെ പിടിയിലായി  കുപ്രസിദ്ധി നേടിയ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം വീണ്ടും  കസ്റ്റഡിയിൽ. യുവതിയെ വിളിച്ചുവരുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസിലാണ് ഇപ്പോൾ  കസ്റ്റഡിയിലായിട്ടുള്ളത്. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ 'മീശ വിനീത്' എന്ന വിനീതി(26)നെയാണ് യുവതിയുടെ പരാതിയില്‍ കിളിമാനൂര്‍ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് പണയം വെയ്ക്കാനായി ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. നിശ്ചിതദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഒരുമാസം മുന്‍പാണ് ആഭരണങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് യുവതി ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തിരുവനന്തപുരത്തുനിന്നും ബസില്‍ കിളിമാനൂരില്‍ എത്തിയ യുവതിയെ ഇയാള്‍ ബൈക്കില്‍ കയറ്റിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories