കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് ചോമ്പാല പോലീസിന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എരിക്കിൻ ചാലിലെ കുടുംബ വീട്ടിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ 4:56ന് ഭര്‍തൃ വീട്ടില്‍നിന്നും ഇറങ്ങിപ്പോയതായിരുന്നു ഇവര്‍. തൊട്ടടുത്തുള്ള സിസിടിവി ക്യാമറയില്‍ പര്‍ദയും സ്‌കാഫും ധരിച്ച് സറീന നടന്ന് പോകുന്നതായി കണ്ടിരുന്നു. ചോമ്പാല്‍ പോലീസില്‍ പരാതി നല്‍കിയിതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ സറീനഅഞ്ചു വയസ്സുള്ള മുഹമ്മദ് മഖ്ദൂബ് ഏക മകനാണ്. ഉപ്പ: അബ്ദുള്ള. ഉമ്മ: പരേതയായ ബീവി. സഹോദരങ്ങള്‍: ഹാരിസ്, നൗഷാദ്, സീനത്ത്, നസീമ, സെഫ്രി, ജെസി.യെ കണ്ടെത്തിയത്.