Share this Article
എന്‍ പ്രശാന്ത് ഐ എ എസിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍
Labor organizations declared support for N Prashant

സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും കാംകോ മാനേജിംഗ് ഡയറക്ടറുമായ എന്‍ പ്രശാന്ത് ഐഎഎസിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. ഡോ.ജയതിലകും കെ.ഗോപാലകൃഷ്ണനും മാതൃഭൂമി ലേഖകരും വ്യാജ വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അങ്കമാലി കാംകോയുടെ മുന്നില്‍ പ്രതിഷേധിച്ചു.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍ മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധിച്ചു. പിന്തുണ പ്രഖ്യാപിച്ച ജീവനക്കാര്‍ക്ക് നന്ദി അറിയിച്ച് എന്‍ പ്രശാന്ത് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. താന്‍ ഇപ്പോള്‍ പദവിയിലില്ലെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും എന്‍ പ്രശാന്ത് കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories