ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ വ്യക്തമായ തെളിവുകള്‍ വേണമെന്ന് സുപ്രീംകോടതി. ഒരാളെ കുറ്റക്കാരനാക്കാന്‍ കേവലമായ പീഡനം മാത്രം പോരെന്നും പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരണ നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി.
ഭാര്യയെ ഉപദ്രവിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്ന കേസില്‍ ശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ആത്മഹത്യയിലേക്ക് നയിക്കാന്‍ ബോധപൂര്‍വമായ ശമിച്ചതിന്് തെളിവുവേണമെന്നാണ് കോടതിയുടെ നിരീക്ഷണം.