മുംബൈ: ബോളിവുഡ്ഡിലെ പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ദേശായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയില്‍ ബുധനാഴ്ച രാവിലെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 58 വയസായിരുന്നു.
മികച്ച കലാസംവിധാകനുളള ദേശീയ പുരസ്‌കാരം നാലുതവണ അദ്ദേഹത്തെ തേടിയെത്തി. 'ഹം ദില്‍ ദേ ചുകേ സനം', 'ദേവദാസ്', 'ജോധ അക്ബര്‍', 'ലഗാന്‍' എന്നീ സിനിമകളുടെ കലാസംവിധാനത്തിനായിരുന്നു പുരസ്‌കാരം.
രണ്ടുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ സഞ്ജയ് ലീല ബന്‍സാലി, അശുതോഷ് ഗോവാരിക്കര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്രകാരന്‍മൊര്‍ക്കൊപ്പവും ദേശായി പ്രവര്‍ത്തിച്ചു.