Share this Article
ട്രംപിന്റെ ക്യാബിനറ്റില്‍ കേരളത്തിന്റെ പുതുമുഖം
1 min read
Donald Trumb, Vivek Ramaswami

ട്രംപിന്റെ ക്യാബിനറ്റില്‍ കേരളത്തിന്റെ പുതുമുഖം  

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്ത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ട്രംപിന്റെ ക്യാബിനറ്റില്‍ പാലക്കാട്ടുകാരന്‍ എന്നത് കേരളത്തിന് അഭിമാനമാണ്. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (DOGE)ചുമതല വഹിക്കാന്‍ ട്രംപ് തിരഞ്ഞെടുത്തത് പുതുമുഖങ്ങളായ എലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയുമാണ്. ബയോടെക് സംരംഭകനും എഴുത്തുകാരനും മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമാണ് വിവേക് രാമസ്വാമി. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്എക്സ്, എക്സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയുമാണ് എലോണ്‍ മസ്‌ക്.

വിവേകിന്റെ വിവേകം 

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെയ്പ്പ് പ്രാഥമിക ഘട്ടത്തില്‍ തന്നെ അവസാനിപ്പിച്ച് ട്രംപിനെ പിന്‍തുണച്ചു. ട്രംപിനെതിരെ മത്സരിച്ചെങ്കിലും അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാറി നിന്നു. മത്സരത്തില്‍ നിന്ന് പിന്മാറിയ ശേഷം, രാമസ്വാമി ട്രംപിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷികളില്‍ ഒരാളായി മാറുകയും ചെയ്തു. ട്രംപിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും അദ്ദേഹത്തെ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രസിഡന്റ് എന്ന് വിളിക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പ്രസ്ഥാനത്തെക്കുറിച്ചും നമ്മുടെ രാജ്യത്തെക്കുറിച്ചും ഞാന്‍ വളരെയധികം അഭിമാനിക്കുന്നുയെന്ന് അദ്ദേഹം കുറിച്ചു.  

ജീവിത വഴിയിലൂടെ വിവേക് 

ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും എഴുത്തുകാരനുമായ വിവേക് രാമസ്വാമി, ബിസിനസ്സ്, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ്. രാമസ്വാമിയുടെ മാതാപിതാക്കള്‍ 1970-കളില്‍ പാലക്കാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിവരാണ്. അമ്മ ഒരു വയോജന മനോരോഗ വിദഗ്ദ്ധയായിരുന്നു, പിതാവ് ജനറല്‍ ഇലക്ട്രിക്കില്‍ എഞ്ചിനീയറും പേറ്റന്റ് അഭിഭാഷകനുമായിരുന്നു.  ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സ്നര്‍ മെഡിക്കല്‍ സെന്ററിലെ തൊണ്ട ശസ്ത്രക്രിയാ വിദഗ്ധനും അസിസ്റ്റന്റ് പ്രൊഫസറുമായ അപൂര്‍വയെയാണ് വിവേക് വിവാഹം കഴിച്ചത്. ഒഹായോയിലെ ജെസ്യൂട്ട് ഹൈസ്‌കൂളിലായിരുന്നു വിവേകിന്റെ പ്രാഥമിക വിദ്യാഭ്യാസം . 2007ല്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് ബയോളജിയില്‍ ബിരുദം നേടിയ വിവേക്, 2013ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. 29-ാം വയസ്സിലാണ് റോയ്വന്റ് സയന്‍സസ് എന്ന സ്വന്തം സംരംഭത്തിന് തുടക്കമിട്ടത്. കുടിയേറ്റക്കാരുടെ മകനായി സ്വയം നിര്‍മ്മിച്ച ഒരു സംരംഭകനിലേക്കുള്ള രാമസ്വാമിയുടെ യാത്ര ശ്രദ്ധേയമായിരുന്നില്ല. ട്രംപ് തിരഞ്ഞെടുത്ത പുതുമുഖങ്ങളിലൊരാളായപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തെ കുറിച്ചാണ്. കോര്‍പ്പറേറ്റ് അമേരിക്കയിലേക്ക് കക്ഷിരാഷ്ട്രീയം നുഴഞ്ഞുകയറുകയാണെന്നും, പാരിസ്ഥിതിക വിഭജനം പോലുള്ള സാമൂഹിക വിഷയങ്ങളില്‍ കോര്‍പ്പറേറ്റ് ഇടപെടല്‍ പലപ്പോഴും ലാഭ ലക്ഷ്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും Woke, Inc.: Inside Corporate America's Social Justice Scam എന്ന പുസ്തകത്തില്‍ രാമസ്വാമി വാദിക്കുന്നുണ്ട്.

ട്രംപിസം വിവേകില്‍

മസ്‌കും രാമസ്വാമിയും സര്‍ക്കാര്‍ ബ്യൂറോഗ്രസിയെ ഇല്ലാതാക്കാനും അധിക നിയന്ത്രണങ്ങള്‍ വെട്ടി കുറയ്ക്കാനും പാഴ് ചെലവുകള്‍ കുറയ്ക്കാനും ഫെഡറല്‍ ഏജന്‍സികളെ പുനക്രമീകരിക്കാന്‍ വേണ്ടി  എന്റെ ഭരണത്തിന് വഴിയൊരുക്കും എന്ന് ട്രംപ് പ്രഖാപിച്ചിട്ടുണ്ട് . ട്രംപിന്റെ അധികാരം വിവേകിലൂടെ നടത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുമെന്നത് ശ്രദ്ധേയമാണ്. ഇലോണ്‍ മസ്‌ക് വിവേക് രാമസ്വാമി ടീം ചൈനയ്ക്ക് കനത്ത ഭീഷണിയാണെന്ന് സര്‍ക്കാര്‍ നയ ഉപദേഷ്ടാവ് യെങ് യോങ്നിയന്‍ പറയുന്നുണ്ട്.കാര്യക്ഷമതയുള്ള അമേരിക്കന്‍ ഭരണസംവിധാനം ചൈനക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുമെന്നും ആശങ്കയുമറിയിച്ചിട്ടുണ്ട്. ചൈനമാത്രമല്ല ഏതൊക്കെ രാജ്യങ്ങളാണ് സമ്മര്‍ദ്ദത്തിലാകുന്നതെന്ന് വഴിയെയറിയാം. രാജ്യത്തെ സര്‍ക്കാര്‍ ജോലികള്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കിയിട്ടിണ്ട്. വന്‍തോതില്‍ ആളുകളെ പിരിച്ച് വിടേണ്ടി വരുമെന്നും വിവേക് രാമസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനാണ് ഇത്തരം നടപടിയെന്ന് സൂചിപ്പിക്കുന്നു.വിപ്ലവകരമായ മാറ്റങ്ങള്‍ ട്രംപിന്റെ ക്യാമ്പനറ്റില്‍  വരുമെന്ന് പറയുമ്പോള്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഗ്രഗണ്യനായവര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ എങ്ങനെയായിരിക്കും. വ്യവസായ സ്ഥാപനങ്ങളില്‍ ചെലവ് കുറയ്ക്കുന്നതു പോലെ സര്‍ക്കാര്‍ ചെലവ് കുറയ്ക്കാന്‍ പറ്റുമോയെന്നത് വെല്ലുവിളിയാണ് . വിമര്‍ശനങ്ങളുണ്ടെങ്കിലും അമേരിക്കയുടെ ഭാവിയില്‍ മലയാളി എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് വഴിയെ മനസ്സിലാക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories