കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ(COA) സംരംഭക കൺവെൻഷൻ സെപ്തംബർ 23ന് കൊച്ചിയിൽ നടത്തും. ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം വീതം ബ്രോഡ്ബാൻഡ്, ഡിജിറ്റൽ കേബിൾ ടിവി വരിക്കാരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. 1500 കേബിൾ ടിവി സംരംഭകർ കൺവെൻഷനിൽ പങ്കെടുക്കും. മന്ത്രി പി പ്രസാദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കേരളവിഷൻ ഒടിടി പ്ലാറ്റ്ഫോം ലോഞ്ചിങ് ഹൈബി ഈഡൻ എംപി നിർവഹിക്കും.തുടർന്ന് എൻ എച്ച് അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളുടെ വിതരണവും കേരളവിഷൻ്റെ പ്രഥമ ടെലിവിഷൻ അവാർഡുകളും വിതരണം ചെയ്യും.
കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിഒഎ ഭാരവാഹികൾ ഇക്കാര്യങ്ങൾ അറിയിച്ചത്. സിഒഎ പ്രസിഡൻ്റ് അബൂബക്കർ സിദ്ദിഖ് , കേരളവിഷൻ ചെയർമാൻ കെ ഗോവിന്ദൻ, കെസിസിഎൽ എംഡി സുരേഷ് കുമാർ പി പി, സിഒഎ എക്സിക്യൂട്ടീവ് അംഗം രജനീഷ് പി എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ആറാമത്തെ സേവനദാതാവായി കേരളവിഷന്‍ ഡിജിറ്റല്‍ ടിവിയും പത്താമതായി കേരളവിഷന്‍ ബ്രോഡ്ബാന്‍ഡും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ ബിഎസ്എന്‍എല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഫൈബര്‍ കേബിള്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിച്ചതും ഒരു സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്ന കേരളവിഷനാണെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.