Share this Article
മുഴം കണക്കിന് മുല്ലപ്പൂ വിറ്റാൽ ഇനി രണ്ടായിരം രൂപ പിഴ
വെബ് ടീം
posted on 29-06-2023
1 min read
Penalty for Jasmine Flower traders who measured by the hand

മുഴം കണക്കിന് മുല്ലപ്പൂ വിറ്റാൽ ഇനി രണ്ടായിരം രൂപ പിഴ. തൃശൂർ നഗരത്തിൽ മുല്ലപ്പൂ മുഴം കണക്കാക്കി വിറ്റതിന് പിഴ ഈടാക്കി ലീഗൽ മെട്രോളജി വിഭാഗം. തൃശൂർ സ്വദേശി വെങ്കിടാചലം നൽകിയ പരാതിയിലാണ് നടപടി.

പൂക്കടകളിൽ ഉള്‍പ്പെടെ മുഴം കണക്കാക്കി മുല്ലപ്പൂ വിൽക്കുന്നത്  പതിവാണ്. എന്നാൽ ഇനി മുതൽ ഒരു മുഴം പൂവെന്ന് ചോദിച്ചാൽ ലഭിക്കുക മീറ്റർ കണക്കിനാകും. തൃശൂർ നഗരത്തിലെ പൂക്കടകളിലെ മുഴം കണക്കിന് തടയിട്ടത് വെങ്കിടാചലം നൽകിയ പരാതിയാണ്. മുഴം കണക്കിന് പൂ വിൽപ്പന നടത്തുന്നത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മുഴം കണക്കാക്കുന്നതിലൂടെ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വെങ്കിടാചലം പറയുന്നത്.

പരാതിയിന്മേൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ തൃശൂർ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് രണ്ടായിരം രൂപ പിഴ ഈടാക്കി. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ വിശദീകരണം. മുല്ലപ്പൂമാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയും, പൂക്കളാണെങ്കിൽ ഗ്രാം, കിലോ ഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം. പരിശോധന കർശനമാക്കിയതോടെ വിൽപ്പനയ്ക്കായി സ്‌കെയിൽ ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ് തൃശ്ശൂരിലെ പൂക്കച്ചവടക്കാർ.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories