Share this Article
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍
Karnataka Chief Minister Siddaramaiah

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍. മൈസുരു അര്‍ബന്‍ ഡെവലെപ്‌മെന്റ് അതോറിറ്റിക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.

ഗവര്‍ണറുടെ ഉത്തരവ് ചോദ്യംചെയ്ത് സിദ്ധരാമയ്യയ്യുടെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. വിചാരണ ചെയ്യാന്‍, ഗവര്‍ണര്‍ തിടുക്കപ്പെട്ടാണ് അനുമതി നല്‍കിയെന്നാണ് ആരോപണം. കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതിനല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories