ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് നിയമ വകുപ്പിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം നാളെ ചേരുന്ന മന്ത്രി സഭയോഗം ഓര്‍ഡിനന്‍സ് പരിഗണിക്കും. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റമാക്കും. ഏഴ് മുതല്‍ 10 വര്‍ഷം വരെ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു.ഇതിന് പുറമെ കനത്ത പിഴയും ചുമത്തും.കേസുകളില്‍ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന