തൃശൂർ: ഗുരുവായൂരപ്പനു സ്വർണക്കിരീടവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ.14 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണക്കിരീടം ദുർഗ സ്റ്റാലിൻ തന്നെയാണ് ഗുരുവായൂരപ്പനു സമർപ്പിച്ചത്. 32 പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടമാണ് സമർപ്പിച്ചത്.
സ്റ്റാലിന്റെ ഭാര്യയ്‌ക്കുവേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ സ്വർണവ്യവസായിയാണ് കിരീടത്തിന്റെ പണികൾ തീർത്തത്.കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും നേരത്തെ ശില്പി വാങ്ങിയിരുന്നു.ഇതിനായി ശില്പി മുമ്പ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി അധികാരികളുമായി കൂടിയാലോചനയും നടത്തിയിരുന്നു
ഇതിനോടൊപ്പം ചന്ദനത്തിന്റെ തേയ അരയ്‌ക്കുന്ന മെഷീനും സമർപ്പിച്ചു. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഇന്നലെ വൈകിട്ട് ഗുരുവായൂരിലെത്തിച്ചിരുന്നു. തൃശൂർ പൂത്തോൾ ആർഎം സത്യം എൻജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് ഗുരുവായൂരപ്പന് സമർപ്പിക്കുന്നതിനുള്ള മെഷീൻ രൂപകല്പന ചെയ്തത്.